ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒടയംചാലില്‍ പ്രതിഷേധ റാലി നടത്തി

രാജപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കും, ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനും, കോണ്‍ഗ്രസ് പ്രസിഡണ്ടിനും, സംസ്ഥാന മുഖ്യമന്ത്രിക്കും,ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് എഐസിസിയുടെ ആഹ്വാനപ്രകാരം നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒടയംചാലില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി.ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് കാട്ടുമാടം യോഗം ഉദ്ഘാടനം ചെയ്തു. ടി കെ നാരായണന്‍,പി എ ആലി, അലക്‌സ് നെടിയകാല , സന്തു ടോം ജോസ് , അഡ്വ.സണ്ണി മുത്തോലി, വി ബാലകൃഷ്ണന്‍ ബാലൂര്‍, സിബിച്ചന്‍ പുളിങ്കാല, ബേബി പുതുപ്പറമ്പ്, പി ഗോപാലകൃഷ്ണന്‍ , സണ്ണി ഇലവുങ്കല്‍, സജി പ്ലാച്ചേരി , വിഷ്ണു പനത്തടി, ജോസ് റാത്തപ്പള്ളി, പാച്ചേനി കൃഷ്ണന്‍ , എം ചന്ദ്രന്‍ , അരവിന്ദാക്ഷന്‍ ബളാല്‍ , ബിജു ചാമക്കാല, ടി എം മാത്യു, എ കുഞ്ഞിരാമന്‍, ബിനോയ് ആന്റണി, ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, വി കെ രാജന്‍, സജിത ശ്രീകുമാര്‍ ,ജോളി തോമസ്, പ്രമീള ലാലൂര്‍, കരുണാകരന്‍ ഏളാടി, ജിജോ മോന്‍ കെ സി , വി കെ ബാലകൃഷ്ണന്‍ , സജി പി എ എന്നിവര്‍ റാലിക്ക് നേതൃത്ത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *