കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കരള്‍ രോഗ പരിശോധനാ ക്യാമ്പ്

കണ്ണൂര്‍: കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഒക്ടോബര്‍ 18 -ഞായറാഴ്ച സമഗ്ര കരള്‍ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ സാബു കെ ജി യുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക.

7,150 രൂപയുടെ ഫാറ്റി ലിവര്‍ സ്‌ക്രീനിംഗ് പാക്കേജ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 2,999 രൂപയ്ക്ക് ലഭ്യമാകും. സിബിസി, സീറം ക്രിയാറ്റിനിന്‍, ടി.എസ്.എച്ച്, എഫ്.എല്‍.പി, എഫ്.ബി.എസ്, എച്ച്.ബി.എ1സി, എല്‍.എഫ്.ടി എന്നീ പരിശോധനകള്‍ക്ക് പുറമെ ഫൈബ്രോസ്‌കാനും ഗ്യാസ്‌ട്രോ കണ്‍സള്‍ട്ടേഷനും അടങ്ങുന്നതാണ് പാക്കേജ്.

തുടക്കത്തില്‍ ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ശരീരത്തെ ബാധിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് പിന്നീട് ലിവര്‍ സിറോസിസ്, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയേറെയാണ്. പ്രമേഹ രോഗികളില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ക്യാമ്പില്‍ പങ്കെടുക്കാനാകൂ. വിവരങ്ങള്‍ക്ക്- 90615 67567.

Leave a Reply

Your email address will not be published. Required fields are marked *