പാണത്തൂര്‍: കാസര്‍ഗോഡ് ജില്ലയിലെ ടി ബി മുക്ത് പഞ്ചായത്ത് വിഭാഗത്തില്‍ സില്‍വര്‍ മെഡല്‍ പനത്തടി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം (കാസര്‍ഗോഡ്), കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി ബി മുക്ത് അഭിയാന്‍ – ജോയിന്റ് ഫോര്‍ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.
കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുരസ്‌കാര വിതരണം നടത്തി. പനത്തടി ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി. രഘുനാഥ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രതീഷ് കെ. ബി., എട്ടാം വാര്‍ഡ് മെമ്പര്‍ എം. ഷിബു എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.
ടി ബി രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പനത്തടി ഗ്രാമപഞ്ചായത്ത് നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് സില്‍വര്‍ മെഡല്‍