പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിമിര രോഗനിര്‍ണയ ക്യാമ്പുംജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി
തിമിര രോഗനിര്‍ണയ ക്യാമ്പും
ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും
ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

പുല്ലൂര്‍: ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജില്ലാ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സൗജന്യ തിമിര രോഗനിര്‍ണയ ക്യാമ്പും ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പുല്ലൂര്‍ എ.കെ.ജി സ്മാരക ഗ്രന്ഥാലയ മീറ്റിംഗ് ഹാളില്‍ നടന്ന പരിപാടി പെരിയയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഡി.ജി.രമേഷ് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി.നളിനി അധ്യക്ഷത വഹിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി.അശോകന്‍, നേത്രരോഗ വിഭാഗം ജില്ലാ കോഡിനേറ്റര്‍ അജിതകുമാരി, എ. കൃഷ്ണന്‍, എം.വി.നാരായണന്‍, ടി.ബിന്ദു,കെ. വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ :എസ്.അപര്‍ണ ക്യാമ്പിന് നേതൃത്വം നല്‍കി.നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *