കരീലക്കുളങ്ങരയില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കായംകുളം: കരീലക്കുളങ്ങര രാമപുരത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. പത്തിയൂര്‍ പടിഞ്ഞാറ് കോട്ടൂര്‍ തെക്കതില്‍ സജി-സുധാമണി ദമ്പതികളുടെ മകന്‍ ആദിത്യന്‍ (16) ആണ് അപകടത്തില്‍ മരിച്ചത്. രാമപുരം ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

സെപ്റ്റംബര്‍ 10 വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ മാളിയേക്കല്‍ ജങ്ഷന് തെക്കുവശം ദേശീയപാതയിലെ ഡിവൈഡര്‍ കടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം റോഡിലൂടെ വന്ന കാര്‍ ആദിത്യനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *