പാലക്കുന്ന് : പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് തല പ്രത്യേക ഹരിത ഗ്രാമസഭ പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ വത്സരാജ് ക്ലാസ് എടുത്തു. വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ലക്ഷ്മി, ഹംസ ദേളി, മംഗളാവതി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഭാകരന്‍ തെക്കേക്കര, പിഇസി കണ്‍വീനര്‍ ആനന്ദ് പേക്കടം പഞ്ചായത്ത് സെക്രട്ടറി ആദിത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു . പഞ്ചായത്തിലെ വിവിധ സ്‌കുളുകള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള വൃക്ഷത്തെകളുടെ വിതരണം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന് നല്‍കി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജൈവ വൈവിധ്യ സമിതിയുടെ നേതൃത്വത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു.