രാജപുരം: ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കലവറയുമായി കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ചക്ക ഫെസ്റ്റിന്റെ ഭാഗമായി പ്രദര്‍ശനവും, മത്സരവും നടത്തി. ചക്ക കേക്ക്, ഉപ്പുമാവ് , പുഡ്ഡിംഗ്, കട്‌ലറ്റ്,ചക്കക്കുരു ലഡ്ഡു പായസം, ഹല്‍വ,പുട്ട് ഇഡ്ഡലി,ബിരിയാണി ലേഹ്യം തുടങ്ങിയ 213 വൈവിധ്യമാര്‍ന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു . സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ രമ ബി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം സൈമണ്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീവിദ്യ , അഗ്രി സി ആര്‍ പി രജിത ബി എന്നിവര്‍ സംസാരിച്ചു . മെമ്പര്‍ സെക്രട്ടറി രവീന്ദ്രന്‍ കെ സ്വാഗതവും സിഡി എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ സാവിത്രി അയ്യപ്പന്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍, സപ്പോര്‍ട്ടിങ് ടീം അംഗങ്ങള്‍ കുടുംബശ്രീ സി. ഡി എസ്, എ. ഡി. എസ്, അയല്‍ക്കൂട്ട അംഗങ്ങള്‍ ,പൊതുജനങ്ങള്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കാളികളായി. മത്സരത്തില്‍ പതിനൊന്നാം വാര്‍ഡ് എഡി എസ് ഒന്നാം സ്ഥാനവും, ഏട്ടാം വാര്‍ഡ് രണ്ടാം സ്ഥാനവും നേടി.