കനത്ത മഴയില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ അയ്യങ്കാവ് പാറക്കല്ലില്‍ ഉളിക്കല്‍ നാരായണന്റെ വീട് മണ്ണിടിഞ്ഞ് വീണ് തകര്‍ന്നു

അട്ടേങ്ങാനം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ അയ്യങ്കാവ് പാറക്കല്ലില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു, ഉളിക്കല്‍ നാരായണന്റെ വീടാണ് മണ്ണിനൊപ്പം ഉരുണ്ട് വീണ വലിയ പാറക്കല്ലിടിച്ച് വീട് തകര്‍ന്നത്, നാരായണനെയും കുടുംബത്തെയും താല്‍ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിച്ചു, സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍ എന്‍. രാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു

Leave a Reply

Your email address will not be published. Required fields are marked *