കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിമാസ ഫയല്‍ അദാലത്ത് നടന്നു

രാജപുരം :കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിമാസ ഫയല്‍ അദാലത്ത് നടന്നു.
തുടര്‍ച്ചയായ 4-ാം മാസവും സംഘടിപ്പിച്ച അദാലത്തില്‍ നിരവധി പരാതികള്‍ പരിഹരിച്ചു,
ജനസൗഹൃദ പഞ്ചായത്ത് എന്ന ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം എത്തുന്നതിന് , ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സീറോ ഫയല്‍ സിസ്റ്റം നടപ്പിലാക്കി വരികയാണ്,
ജൂണിലെ അദാലത്തില്‍ 41 പരാതികള്‍ ലഭിച്ചു, 25 എണ്ണം തീര്‍പ്പാക്കി , 16 എണ്ണം തുടര്‍ നടപടികള്‍ക്കായി വിട്ടു, പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍ , പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *