പാലക്കന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ലോഗോ പ്രകാശനവും ആഘോഷ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നടന്നു.
ലോഗോ പ്രകാശനം ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായരും ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രനും നിര്‍വഹിച്ചു.
അരവിന്ദന്‍ വല്യച്ചന്‍ ഭദ്രദീപം കൊളുത്തി. വര്‍ക്കിങ് ചെയര്‍മാന്‍ അമ്പു ഞെക്ലി അധ്യക്ഷത വഹിച്ചു.ലോഗോ രൂപകല്പന ചെയ്ത ദിലിപ് മെട്ടമ്മലിനെ അനുമോദി ച്ചു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിതിന്‍ ചന്ദ്രന്‍ വെളുത്തോളി, ക്ഷേത്ര കോയ്മ കുമാരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ വി. വി.കൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ രഘുനാഥ്, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, കെടികെ പ്രസിഡന്റ് ഭാസ്‌കരന്‍ കണിയമ്പാടി, മാതൃസമിതി പ്രസിഡണ്ട് ശാന്തകുമാരി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ കണിയാമ്പാടി എന്നിവര്‍ പ്രസംഗിച്ചു .