കോഴിക്കോട് അത്താണിയില്‍ വീട്ടിലെ ഡൈനിങ് ടേബിളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി സ്വദേശിയായ സുബിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ടേബിളില്‍ നിന്ന് താഴേക്ക് വീണത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.