രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് അവധിക്കാലത്ത് വായിക്കാന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. 71 ഓളം കുട്ടികള്‍ പുസ്തകങ്ങള്‍ വാങ്ങാനെത്തി. ഓണ്‍ലൈന്‍ യുഗത്തിലും വായന കുറഞ്ഞിട്ടില്ല എന്ന് ലൈബ്രറേറിയന്‍ സൗമ്യ എന്‍ അഭിപ്രായപ്പെട്ടു. രണ്ടാഴ്ച്ച കഴിയുമ്പോള്‍ പുസ്തകങ്ങള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രാവര്‍ത്തികമാക്കിയ അവധിക്കാലത്തും തുറന്ന പുസ്തകശാല, പുസ്തകവണ്ടി, എന്നീ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അധ്യാപകരായ അഭിനന്ദ് സി വി , സുമതി എം, ശ്രുതി ആര്‍ കെ , ഓഫീസ് സ്റ്റാഫ് എസ്‌തേര്‍ വി ചാക്കോ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.