രാജപുരം: നാഷണല്‍ ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കാഞ്ഞങ്ങാട് മാവുങ്കാല്‍ ജംഗ്ഷനില്‍ ഡ്രെയിനേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ കുഴിയെടുക്കുന്നതിനാല്‍, നാളെ (24.04.2026) രാവിലെ 8 മണി മുതല്‍ 5 ദിവസത്തേക്ക് ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
താഴെ പറയുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ നിലവില്‍ വരുന്നതാണ്:
കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍ഗോഡ് , പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍: കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ടിപി പ്രവേശിച്ച്, മടിയന്‍ സ്റ്റോപ്പില്‍ നിന്നും വലത്തോട്ട് തിരിച്ച് വെള്ളിക്കോത്ത് റോഡ് വഴി മൂലകണ്ടം എത്തി യാത്ര തുടരേണ്ടതാണ്.
കാസര്‍ഗോഡ് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍: ആറങ്ങാടി വഴി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ എത്തി, തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
പൊതുജനങ്ങള്‍ ഈ ട്രാഫിക് ക്രമീകരണങ്ങള്‍ പാലിച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.