സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല കവര്‍ന്നു

ചേളന്നൂര്‍: രാത്രിയില്‍ മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു. പാലത്ത് കണിക്കോട്ടുമ്മല്‍ വിജേഷിന്റെ ഭാര്യ വിനീതയുടെ രണ്ടര പവന്റെ താലിമാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9.40-ഓടെ പാലത്ത്-എരവന്നൂര്‍ റോഡിലെ വടക്കേടത്ത് താഴത്ത് വെച്ചായിരുന്നു സംഭവം.

പത്തുവയസ്സുകാരിയായ മകള്‍ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു വിനീത. റോഡില്‍ മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് കാരണം സ്‌കൂട്ടറിന്റെ വേഗത കുറച്ച സമയത്താണ് പിന്നാലെയെത്തിയ അക്രമികള്‍ കൃത്യം നടത്തിയത്. കറുത്ത നിറത്തിലുള്ള പള്‍സര്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മാല പൊട്ടിച്ചത്. പിന്നിലിരുന്നയാള്‍ കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഭര്‍ത്താവ് വിജേഷിന്റെ പേരെഴുതിയ ലോക്കറ്റോടുകൂടിയ മാലയാണ് നഷ്ടമായത്. സംഭവത്തില്‍ കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *