സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട്; വോട്ടെടുപ്പ് ദിവസം വരെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട് സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട്; വോട്ടെടുപ്പ് ദിവസം വരെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നുമുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് അനുഭവപ്പെട്ടേക്കാം.
സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉയര്‍ന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള വായുവും ചേരുന്നത് മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും കാരണമാകും. വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരും വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവരും മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *