ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് മാജിക് ഷോ സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഹരിതചട്ടം പാലിച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, സ്വീപ്പ്, ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍ കാസര്‍കോട് എന്നിവര്‍ സംയുക്തമായി വിവിധ പ്രചാരണ പരിപാടികള്‍ ജില്ലയില്‍ ഉടനീളം നടത്തി വരുകയാണ്.ആയതിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്, കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡ്, നീലേശ്വരം ബസ്സ്റ്റാന്‍ഡ്, ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തുമായും കൂടി ചേര്‍ന്ന് മാജിക് ഷോ
സംഘടിപ്പിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലാണ് മാജിക് ഷോ സംഘടിപ്പിച്ചത്. മാജിക് ഷോയില്‍ എന്റെ വോട്ട് എന്റെ അവകാശം വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കിയും പ്രകൃതിയ്ക്ക് ദോഷം വരാത്ത രീതിയില്‍ പുന:ചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍നടത്തുന്നതിനെ സംബന്ധിച്ചും അവതരണങ്ങള്‍ നടത്തി.വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ ശുചിത്വ മിഷന്‍
ജീവനക്കാര്‍, മൂന്ന് നഗരസഭകളിലെയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെയും സെക്രട്ടറിമാര്‍, അസി. സെക്രട്ടറിമാര്‍, ക്ലീന്‍ സിറ്റി മാനേജേഴ്സ്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചീകരണ ജീവനക്കാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, എന്‍.എസ്എസ് വോളണ്ടിയേഴ്സ്,മറ്റു പൊതുജനങ്ങള്‍ എന്നിവര്‍പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *