7.8 ഇഞ്ച് വലിപ്പമുള്ള പ്രധാന ഒഎല്‍ഇഡി ഡിസ്പ്ലേയും 5.5 ഇഞ്ച് ഔട്ടര്‍ സ്‌ക്രീനുമുള്ള ബുക്ക്-സ്റ്റൈല്‍ ഫോം ഫാക്ടറിലായിരിക്കും ഫോണ്‍ എത്തുക
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവത്തിനൊരുങ്ങി ആപ്പിള്‍! വരുന്നു കരുത്തന്‍ ‘ഐഫോണ്‍ ഫോള്‍ഡ്’ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ചുവടുവെക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ‘ഐഫോണ്‍ ഫോള്‍ഡ് അള്‍ട്ര’ എന്ന പേരില്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഈ ഉപകരണം, ആപ്പിളിന്റെ ഡിസൈന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായിരിക്കും. 7.8 ഇഞ്ച് വലിപ്പമുള്ള പ്രധാന ഒഎല്‍ഇഡി ഡിസ്പ്ലേയും 5.5 ഇഞ്ച് ഔട്ടര്‍ സ്‌ക്രീനുമുള്ള ബുക്ക്-സ്റ്റൈല്‍ ഫോം ഫാക്ടറിലായിരിക്കും ഫോണ്‍ എത്തുക. ദീര്‍ഘകാലം ഈടുനില്‍ക്കുന്നതിനായി അത്യാധുനിക ലിക്വിഡ് മെറ്റല്‍ ഹിഞ്ച് സാങ്കേതികവിദ്യയും ഈ മോഡലില്‍ ആപ്പിള്‍ പരീക്ഷിക്കുന്നുണ്ട്.മികച്ച പ്രകടനത്തിനായി 2എന്‍എം സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച എ20 പ്രോ ചിപ്പാണ് ഐഫോണ്‍ ഫോള്‍ഡില്‍ പ്രതീക്ഷിക്കുന്നത്. 12 ജിബി റാം, 1 ടിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയ്ക്ക് പുറമെ ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയും (5,400 – 5,800 എംഎഎച്ച്) ഇതിന്റെ പ്രത്യേകതയായിരിക്കും. 48 എംപി മെയിന്‍ ക്യാമറയും അള്‍ട്രാവൈഡ് ക്യാമറയും ഉള്‍പ്പെടുന്ന കരുത്തുറ്റ ക്യാമറ സെറ്റപ്പും മള്‍ട്ടി ടാസ്‌കിംഗിന് അനുയോജ്യമായ ഐഒഎസ് 27 സോഫ്‌റ്റ്വെയറുമാകും ഇതിലുണ്ടാവുക.