രാജപുരം: പെരുതടി ശ്രീ മഹാദേവ ക്ഷേത്രം തിരുവുത്സവവും, കളിയാട്ട മഹോത്സവവും ശനി ഞായര്‍, തിങ്കള്‍ ചൊവ്വ ബുധന്‍ (ഏപ്രില്‍ 4, 5 , 6 , 7 , 8 ) ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 5.30 ന് നടതുറക്കല്‍, ആചാര്യ വരവേല്‍പ്പ്, 6.45 ന് തിരുവത്താഴത്തിന് അരി അളക്കല്‍ തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍.
ഞയറാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, 11 മണിക്ക് കലവറ നിറയ്ക്കന്‍, 12 മണിക്ക് മഹാപൂജ, വൈകുന്നേരം 6 മണിക്ക് കേളി തായമ്പക 6.15 ന് കാഴ്ച വരവ്, 8.30 ന് അത്താഴപൂജ ശ്രീഭൂതബലി ചെണ്ടമേളം.
9.30 ന് തിടമ്പു നൃത്തം
തിങ്കളാഴ്ച രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തല്‍ 7 മണിക്ക് ഉഷ: പൂജ തുടര്‍ന്ന് തുലാഭാരം 9.30 ന് മഹാപൂജ, ശീവേലി ചെണ്ടമേളം ദര്‍ശന ബലി, വട്ടള കാണിക്ക, വൈകുന്നേരം 5.30 ന് കേളി, തായമ്പക 8.30 ന് ശ്രീ ഭൂതബലി , 9 മണിക്ക് വിളക്കിനെഴുന്നള്ളിപ്പ് പഞ്ചവാദ്യം, നിറപറ 9.30 ന് തിടമ്പു നൃത്തം.
ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍ 7 മണിക്ക് ഉഷ:പൂജ ഗണപതിഹോമം
9 മണിക്ക് ഗിരിമുകളിലേക്കുള്ള തിര്‍ത്ഥയാത്ര 11.30 ന് ഗിരിപൂജ,
12.30 ന് കലശപൂജ, ഉച്ചപൂജ , വൈകുന്നേരം 5.30 ന് തായമ്പക, 7 മണിക്ക് നാമസങ്കിര്‍ത്തനം
8 മണിക്ക് ക്ഷേത്രകലകള്‍ ഭരതനാട്യം സെമി ക്ലാസ്സിക്കല്‍ ഗ്രൂപ്പ് ഡാന്‍സ്
8.30 ന് നിറമാല അത്താഴ പൂജ 9 മണിക്ക് ഭഗവതി മുദ്ര, തുടര്‍ന്ന് തെയ്യം കൂടല്‍
ബുധനാഴ്ച രാവിലെ മുതല്‍ ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവം .ഭൂതം ,വീരന്‍ പെരുത്തൂര്‍, ചേയ്മര്‍ ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
വൈകുന്നേരം 4 മണിക്ക് ഭഗവതി മുടിയെടുക്കും.