പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് വിരമിച്ചവര്‍ക്ക് പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയും സ്റ്റാഫും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 36 വര്‍ഷം പിന്നിട്ട പി. മാധവി (പെരിയ) , 28 വര്‍ഷം പിന്നിട്ട പി. ദാമോദരന്‍ (തൃക്കരിപ്പൂര്‍) എന്നീ അധ്യാപകര്‍ക്കും ലൈബ്രേറിയന്‍ കെ . സരോജിനി (തച്ചങ്ങാട്) ക്കുമാണ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കിയത്. പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി കെ. വി. സുധ പാലക്കുന്നില്‍ കുട്ടി, ശ്രീജാ പുരുഷോത്തമന്‍, എ.വി.വാമനന്‍, പി. കെ. വാസു, ടി.വി. വേണുഗോപാലന്‍, സി. ലീലാവതി, ബിന്ദു കല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.