നവകേരള മുന്നേറ്റം തുടരാന്‍ ഇടതുപക്ഷ തുടര്‍ച്ചയ്ക്ക് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അണിനിരക്കണം. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കുടുംബ സംഗമം.

കാഞ്ഞങ്ങാട്: നവ കേരളമുന്നേറ്റം തുടരാന്‍ ഇടതു പക്ഷ തുടര്‍ച്ചയ്ക്ക് ജീവനക്കാര്‍ അണിനിരക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെയും ഉറവ് സാംസ്‌കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമവും ജലദ ജില്ലാ കലോത്സവവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച പ്രശസ്ത സിനിമ താരം പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
ഉറവ് പ്രസിഡന്റ് ബി. സുപ്രിയ അധ്യക്ഷയായിരുന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ സുധാകരന്‍, ജില്ലാ സെക്രട്ടറി കെ. വിനോദ്, പ്രസിഡന്റ് എസ് ഗോവിന്ദ രാജ്, യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായഎം വി രാഘവന്‍, അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ഗിരീഷ് ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഉറവ് സെക്രട്ടറി ഇ. അനില്‍കുമാര്‍ സ്വാഗതവും എം. ജയന്‍ നന്ദിയും രേഖപ്പെടുത്തി.
തുടര്‍ന്ന് ജനത ജില്ലാ കലോത്സവവും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ജലദ സംസ്ഥാന കായികോത്സവത്തില്‍ വിജയികളായവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *