ഈസ്റ്റര്‍ വിഷു വിപണി സജീവം; ഏപ്രില്‍ ഒന്ന് മുതല്‍ സപ്ലൈകോ ഫെയറുകള്‍ തുടങ്ങുന്നു

സപ്ലൈകോയുടെ ഔട്ട്ലെറ്റുകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പണ്‍ ലഭിക്കും

സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്കായി ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകള്‍ ഒരുക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ഈ മേളകള്‍ സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക. വിഷുക്കൈനീട്ടം എന്ന പേരില്‍ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും 16 അവശ്യസാധനങ്ങള്‍ അടങ്ങിയ ‘വിഷുക്കണി’ കിറ്റും ഇത്തവണത്തെ ഫെയറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.സപ്ലൈകോയുടെ ഔട്ട്ലെറ്റുകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പണ്‍ ലഭിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ ബങ്കുകള്‍, എല്‍പിജി ഔട്ട്ലെറ്റുകള്‍ എന്നിവയൊഴികെയുള്ള വിപണനശാലകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. ലഭിക്കുന്ന കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ സപ്ലൈകോയില്‍ നിന്ന് വീണ്ടും 1000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *