പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെവ്കോ മാനേജ്മെന്റ് ഈ തീരുമാനമെടുത്തത്
സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ മദ്യം വാങ്ങാന്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് അധികൃതര്‍ റദ്ദാക്കി. ഇതോടെ പഴയതുപോലെ നേരിട്ട് പണം നല്‍കി ഉപഭോക്താക്കള്‍ക്ക് മദ്യം വാങ്ങാന്‍ സാധിക്കും. പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെവ്കോ മാനേജ്മെന്റ് ഈ തീരുമാനമെടുത്തത് സെല്‍ഫ് ഹെല്‍പ്പ് പ്രീമിയം കൗണ്ടറുകളില്‍ മാര്‍ച്ച് 15 മുതല്‍ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി മാത്രമേ വില്‍പന നടത്താവൂ എന്ന് എംഡി ഹര്‍ഷിത അട്ടലൂരി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ പരിഷ്‌കാരം നടപ്പിലായതോടെ ജീവനക്കാരും ഉപഭോക്താക്കളും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുമ്പോഴുണ്ടാകുന്ന സാങ്കേതിക തകരാറുകളും തിരക്കും വില്‍പനയെ ബാധിക്കുന്നു എന്നതായിരുന്നു പ്രധാന പരാതി.