നീലേശ്വരത്തെ വെട്ടി മുറിച്ചു കൊണ്ട് വരുന്ന ദേശീയപാത വികസനത്തിനെതിരെ നഗരസഭയിലെ 34 അംഗങ്ങള്‍ ഉപവസിച്ചു.

നീലേശ്വരത്തെ വെട്ടി മുറിച്ചു കൊണ്ട് വരുന്ന ദേശീയപാത വികസനത്തിനെതിരെ മാർക്കറ്റിൽ എലിവേറ്റഡ് ബ്രിഡ്ജ് പണിയുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് നഗരസഭയിലെ 34 അംഗങ്ങൾ ഉപവസിച്ചു.ദേശീയ പാത വിഷയത്തില്‍ സര്‍വ്വകക്ഷി സമര സമിതി അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം നഗരസഭയിലെ
ജനപ്രതിനിധികള്‍ ഉപവസിച്ചു
.

നീലേശ്വരം : നീ ലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ സമര പന്തലില്‍
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയില്‍ പി കരുണാകരന്‍ (മുന്‍ എം പി) ഉപവാസ സമരം ഉല്‍ഘാടനം ചെയ്തു. വൈകുന്നേരം കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ നാരങ്ങ നീര് നല്‍കി കൊണ്ട് ഉപവാസ സമരം അവസാനിപ്പിച്ചു.
ഇ ഷജീര്‍ സ്വാഗതം പറഞ്ഞു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് തൊട്ടടുത്ത് ഇതേ വിഷയത്തില്‍ ദേശീയ പാതയില്‍ പന്തല്‍ കെട്ടി അനിശ്ചിത കാല സമരം ചെയ്തു കൊണ്ടിരിക്കുന്ന ദേശീയ പാത ജനകീയ സമര സമിതിയുടെ സമര വളണ്ടിയര്‍മാര്‍,വ്യാപാരി വ്യവസായി ഏകോപന സമിതി, ഓട്ടോറിക്ഷ തൊഴിലാളികളുടെ വിവിധ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍,വ്യാപാരി വ്യവസായി സമിതി, സംയുക്ത ലോറി, ചുമട്ട് തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ലോറി, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ പ്രകടനമായി വന്ന് സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സമരത്തില്‍ പങ്കാളികളായി.വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ മാമുനി വിജയന്‍, എം രാജന്‍, പ്രൊഫ.കെ പി ജയരാജന്‍, എറുവാട്ട് മോഹനന്‍,കെ വി ദാമോദരന്‍, സി രാഘവന്‍, റഫീഖ് കോട്ടപ്പുറം,പി യു വിജയകുമാര്‍, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ വി സുരേഷ് കുമാര്‍, ശ്രീനാഥ് ശശി ടി സി വി, മമ്മു കോട്ടപ്പുറം, കെ ഉണ്ണി നായര്‍,ടി സുബൈര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, സേതു ബങ്കളം, വി ഗൗരി, ഇ എം കുട്ടി ഹാജി, പി രാമചന്ദ്രന്‍, ഡോ.എന്‍ പി വിജയന്‍, സനു മോഹന്‍, ഉദയന്‍ പാലായി,പി വിജയകുമാര്‍, അഡ്വ. കെ പി നസീര്‍, സി വി പ്രകാശന്‍, അഡ്വ. സോമരാജന്‍, രാജേന്ദ്രന്‍ കോറോത്ത് എന്നിവര്‍ സംസാരിച്ചു.
സമരത്തിന്റെ സമാപനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പഴ്‌സണ്‍ പി എം സന്ധ്യക്ക് നാരാങ്ങ നീര് നല്‍കിക്കൊണ്ടാണ് എം പി ഉപവാസ സമരം അവസാനിപ്പിച്ചത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാമുനി വിജയന്‍ ‘എന്റെ ഗുരുനാഥന്‍’ എന്ന വള്ളത്തോള്‍ എഴുതിയ കവിതയിലെ ഏതാനും വരികള്‍ ആലപിച്ചു. തുടര്‍ന്ന് ദേശഭക്തി ഗാനവും ചലച്ചിത്ര ഗാനവും വൈസ് ചെയര്‍പഴ്‌സണ്‍ പി എം സന്ധ്യ ‘സന്ധ്യേ കണ്ണീരിതെന്തേ. സന്ധ്യേ’ എന്ന ഗാനം ആലപിച്ചു. തുടര്‍ന്ന് വിവിധ വാര്‍ഡു കളിലെ നഗരസഭ അംഗങ്ങള്‍ ചലച്ചിത്ര ഗാനങ്ങള്‍, മാപ്പിള പാട്ടുകള്‍, കവിതകള്‍ എന്നിവ ആലപിച്ചു. കൗണ്‍സിലര്‍മാരായ സീമ, സതി ഭരതന്‍ എന്നിവര്‍ മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങള്‍ പാടി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ സതീശന്‍, മറ്റ് അംഗങ്ങള്‍ സിനിമാ ഗാനങ്ങള്‍, കവിതകള്‍, മാപ്പിളപ്പാട്ടുകള്‍ ആലപിച്ചു കൊണ്ട് സമരം ആവേശകരവും സജീവവുമായിരുന്നു.

ഇതേ വിഷയത്തില്‍ തൊട്ടടുത്ത് തന്നെ സമരം നടത്തി കൊണ്ടിരിക്കുന്ന നീലേശ്വരത്തെ ദേശിയ പാത ജനകീയ സമര സമിതിയുടെ സമര വളണ്ടിയര്‍മാര്‍, ഓട്ടോറിക്ഷ തൊഴിലാളികളുടെ വിവിധ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ലോറി, ചുമട്ടുതൊഴിലാളികളുടെ സംയുക്ത യൂണിയനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരത്തെ വിവിധ ജനവിഭാഗങ്ങള്‍ പ്രകടനമായി വന്ന് സമരത്തെ അഭിവാദ്യം ചെയ്തത് ആവേശകരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *