കൊച്ചി: തൃശ്ശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നോണ്‍- എക്‌സിക്യുട്ടീവ് ഡയറക്ടറായി മാരാകണ്ടത്തില്‍ ജോര്‍ജ് ഇട്ടനെ നിയമിച്ചു. യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇട്ടന്‍ ആന്‍ഡ് സുജി ഹോള്‍ഡിംഗ് കമ്പനിയുടെ കീഴിലെ എസ്റ്റി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും സിഇഒയുമാണ് ജോര്‍ജ് ഇട്ടന്‍. ആര്‍കിടെക്ചറല്‍ സ്ഥാപനമായ റൈസ് പെറി എലിസ് ആന്‍ഡ് പാര്‍ട്‌ണേഴ്‌സില്‍ ടീം ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, ബിസിനസ് വിപുലീകരണം എന്നിവയില്‍ ദീര്‍ഘനാളത്തെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സിവില്‍ എഞ്ചിനീയറായ ജോര്‍ജ് ഇട്ടന്റെ നേതൃത്വഗുണങ്ങളും പ്രൊഫഷണല്‍ പരിജ്ഞാനവും ബാങ്കിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ഗുണപരമായ സംഭാവന നല്‍കുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു.