അതിര്‍ത്തി തര്‍ക്കത്തിനിടെ ആക്രമണം; വയനാട്ടില്‍ വാര്‍ഡ് മെമ്പര്‍ക്ക് വെട്ടേറ്റു

കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കല്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ ബിജെപി മെമ്പര്‍ക്ക് വെട്ടേറ്റു. നമ്പ്യാര്‍കുന്ന് വാര്‍ഡ് പ്രതിനിധി പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്ഥലത്തെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നതിനിടെയാണ് പ്രശാന്തിന് നേരെ ആക്രമണമുണ്ടായത്. കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *