രാജപുരം: കൊട്ടോടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം
പുന:പ്രതിഷ്ഠാ മഹോത്സവം ഏപ്രില്‍ 12, 13 തിയ്യതികളില്‍ നടക്കും. 12 ന് രാവിലെ 9 മണിക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര,11.30 ന് രതീഷ് കണ്ടടുക്കവും സംഘവും നയിക്കുന്ന ദേവഗീതം ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 7 മണിക്ക് കുറ്റി പൂജ,
7.30 ന് വനിതാ പൂരക്കളി, 8 മണിക്ക് കൈ കൊട്ടിക്കളി, 8.15 ന് കോല്‍ക്കളി തിരുവാതിര, 8.30 ന് കൈ കൊട്ടിക്കളി, 8.45 ന് തിരുവാതിര ,9 മണിക്ക് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജോതാവ് സുഭാഷ് അറുക കരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് നാടന്‍ പാട്ട്, ഏപ്രില്‍ 13 ന് രാവിലെ 7 മണിക്ക് ഗണപതി ഹോമം, 9.30 മുതല്‍ ശ്രീ വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി മറ്റ് ഉപദേവന്മാരുടെ പ്രതിഷ്ഠ ഉച്ചയ്ക്ക്
12 മണിക്ക് പ്രസാദ ഊട്ട്, 8 മണിക്ക് പുത്തരി കൊടുക്കല്‍ കൈവീത്.