വനിതാ ദിനത്തില്‍ പാണത്തൂര്‍ റോയല്‍ ക്ലബ്ബ് വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു.

രാജപുരം: വനിതാ ദിനത്തില്‍ പാണത്തൂര്‍ റോയല്‍ ക്ലബ്ബ് വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു.
പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിസന്റ് ബി വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിസന്റ് എം വി കൃഷ്ണന്‍ , ക്ലബ്ബ് സെക്രട്ടറി സി എസ് സന്തോഷ് കുമാര്‍ ,പി എന്‍ സുനില്‍കുമാര്‍ ,എസ് മധുസൂദനന്‍ , പി കൃഷ്ണന്‍ , സജിമോന്‍ കെ ജി,എം.കെ ഭാസ്‌ക്കരന്‍ ,കെ.ബി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സംഗീത നൃത്ത അധ്യാപിക പി സംഗീത കോളിച്ചാല്‍, റിട്ട. അധ്യാപിക കെ ജി ഇന്ദിര, സംരംഭക സിന്ധു സുരേഷ് കുമാര്‍ , തച്ചര്‍ കടവ് അങ്കണവാടി വര്‍ക്കര്‍ സി എസ് കൊച്ചുത്രേസ്യ, പാലിയേറ്റീവ് നേഴ്‌സ് പി അനിതകുമാരി , ക്ഷീര കര്‍ഷക ആര്‍ ദീപ നായര്‍ , ടൈലര്‍ മേരി ജെയിംസ് കുന്നേല്‍ പുരയിടം, ഓട്ടോ ഡ്രൈവര്‍ കെ എസ് ബിന്ദു പനത്തടി എന്നിവരെയാണ് ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *