കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു

രാജപുരം: സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണന്‍.കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ രജിത ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ റീനാ തോമസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ദീപ പഞ്ചായത്ത് വൈസ് പ്രസിഡന്റ്’എം.എം സൈമണ്‍, ബ്ലോക്ക് പഞ്ചായത്തംഗം നസീമ, പഞ്ചായത്തംഗം സനിതാ ജോസഫ് വിവിധ രാഷ്ട്രിയ പ്രതിനിധി കളായ പി.കെ. രാമചന്ദ്രന്‍ ,സന്തോഷ് വി. ചാക്കോ, രാഘവന്‍ കപ്പള്ളി, സി.ബാലകൃഷ്ണന്‍ നായര്‍, ലക്ഷ്മണഭട്ട് എച്ച്, എ.കുഞ്ഞിരാമന്‍ നായര്‍ ‘സുബൈര്‍ പി.കെ. എന്നിവര്‍ സംസാരിച്ചു എം. ഡിപ്പോ മാനേജര്‍ സപ്ലൈകോ എം രവീന്ദ്രന്‍ സ്വാഗതവും. ജില്ലാ സപ്ലൈ ഓഫീസര്‍ ജി മാധവന്‍ പോറ്റി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *