രാജപുരം : പനത്തടി ഗ്രാമ പഞ്ചായത്ത് 2026 – 27 ബജറ്റ് പശ്ചാത്തല മേഖലയ്ക്കും, കാര്‍ഷിക മേഖലയിക്കും ഊന്നല്‍ നല്‍കി കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി പി അവതരിപ്പിച്ചു. 37 8977 396 രൂപ വരവും 374203873 രൂപ ചെലവും , 4773523 രൂപ നിക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിച്ചത്. ഉദ്പാദന മേഖലയ്ക്ക് 10101300 രൂപയും, പാര്‍പ്പിട മേഖലയ്ക്ക് 50000000 രൂപയും, ശുചിത്വം കുടി വെള്ളം 12500000 രൂപയും, ശുചിത്വ മേഖലയില്‍ പഞ്ചായത്ത് പരിസരവും പാണത്തൂര്‍ ടൗണും സൗന്ദര്യവത്ക്കരണ പദ്ധതിക്ക് രണ്ട് ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് 75 ലക്ഷം രൂപയും, വനിത ക്ഷേമത്തിന് 3500000 രൂപയും, വയോജന ക്ഷേമത്തിന് 3367100 രൂപയും, ഭിന്ന ശേഷി വിഭാഗക്കാര്‍ക്കായി 21 ലക്ഷം രൂപയും, കുട്ടികളുടെ മേഖലക്ക് 1700000 രൂപയും പശ്ചാത്തല മേഖല റോഡ് ഫണ്ട് മെയിന്റനസ് 34946000 രൂപയും, പശ്ചാത്തല മേഖല റോഡിതര ഫണ്ട് മെയ്‌ന്റെ നസ് 9181000 രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് പി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇര്‍ഷാദ് ഇ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ ,പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ഇപ്ലി മെന്റ് ഉദ്യോഗസ്ഥന്‍മാര്‍, ആസുത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.