മുളിയാര്‍: ദേശീയ കര്‍ഷക പ്രക്ഷോഭ ത്തിന് ഐക്യ ദാര്‍ഢ്യം പ്രക്യാപിച്ച് ഉദുമ നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം കമ്മിറ്റി നേതൃത്വത്തില്‍ മുളിയാര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍
പ്രതിഷേധ സംഗമം നടത്തി. പ്രസിഡണ്ട് അബ്ബാസ് ബന്താട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.പി.ഹസൈനാര്‍ സ്വാഗതം പറഞ്ഞു.
ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയതു. മന്‍സൂര്‍ മല്ലത്ത്,ഖാലിദ് ബെള്ളി പ്പാടി,ബിസ്മില്ല മുഹമ്മദ് കുഞ്ഞി,ബി കെ.ഹംസ, അബ്ദുല്ല ഡെല്‍മ, അഹമ്മദ് ഹാജികോളി യടുക്കം,ബിഎം. അഷ്റഫ്, അനീസ മന്‍സൂര്‍ മല്ലത്ത്, പി.എച്ച്.അബ്ദുല്ല,
അബ്ബാസ് കൊളച്ചപ്പ്,
ബി.എം.ഹാരിസ്, കെ. മുഹമ്മദ് കുഞ്ഞി, എ.കെ. യൂസുഫ് പ്രസംഗിച്ചു.
മൊയ്തു ബാവാഞ്ഞി, എ.കെ.ഫൈസല്‍,
ഹമീദ് കരമൂല, ഷാഫി പുതിയവളപ്പ്, അബ്ദുല്ല മല്ലം,പി.അബ്ദുല്ല കുഞ്ഞി ഹാജി,മുഹമ്മദ് ബാവിക്കര,ആഷിഖ് മേസ്ത്രി നേതൃത്വം നല്‍കി.