പെരിയ : സി.പി. ഐ (എം) ലോക്കലിലെ പെരിയ ഒന്നാം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സി.പി ഐ (എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി.എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു വാര്‍ഡ് മെമ്പര്‍ ടി.വി. അശോകന്‍, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ.എം.ചന്ദ്രന്‍,ലൈബ്രറി പുല്ലൂര്‍ – പെരിയ നേതൃസമിതി കണ്‍വീനര്‍ . പി. അബ്ദുള്‍ ലത്തീഫ്, പുക്കളം ഉന്നതി ഊരു മൂപ്പന്‍ .കെ.പി. കണ്ണന്‍,രാരപ്പനടുക്കം ‘ ഉന്നതി ഊരു മൂപ്പന്‍ ആര്‍. മാധവന്‍, കെ.പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുരളി .കെ.വി യുടെ അദ്ധ്യക്ഷത വഹിച്ചു ബ്രാഞ്ച് പരിധിയിലെ സംസ്ഥാന സ്‌കൂള്‍ ഒളിബിക്‌സില്‍ അത് ലറ്റ് മീറ്റില്‍ പങ്കെടുത്ത അമിത്ത് കൃഷ്ണ,തയ് കൊണ്ടയില്‍ വേങ്കല മെഡല്‍ നേടിയ ഇഷാം ബാസ്‌ക്കറ്റ്‌ബോളില്‍ നിഹാര വിദ്യാര്‍ഥികളെയും സ്തുതൃഹര്‍മായ സേവനം വാര്‍ഡില്‍ നടത്തിയ മെമ്പര്‍ ടി.വി. അശോകന്‍ എന്നിവരെ അനുമോദിച്ചു. സി പി ഐ (എം) സെക്രട്ടറി എം. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു സി. മാധവന്‍ ചടങ്ങിന് നന്ദിയും പറഞ്ഞു