അനുമോദന സദസ്സ് സംഘടിപ്പിച്ചു.

പെരിയ: കേളോത്ത് ജയ് മാതാ കലാകായിക സാംസ്‌കാരിക കേന്ദ്രം ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് നേടിയ ക്രൈംബ് ബ്രാഞ്ച് ഡി.വൈ.എസ്.പി
ടി.ഉത്തംദാസ്, ഗവേഷകനും യു. എന്‍. വന്‍ ഓഷ്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഇന്ത്യന്‍ പ്രതിനിധിയുമായ ഡോക്ടര്‍ വി. സുധീഷ്, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശിവനന്ദ,പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ പി.ദേവിക, യു.എസ്.എസ് പരീക്ഷയില്‍ വിജയിയായ മാളവിക എന്നിവരെ അനുമോദിക്കുന്നതിനാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ സമ്പര്‍ക്ക പ്രമുഖ് ഡോക്ടര്‍ കെ. ഗോവിന്ദരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് വി. സനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ. സന്തോഷ്, രാഷ്ട്രീയ സ്വയംസേവക സംഘം ഹൊ സ്ദുര്‍ഗ്ഗ് ഖണ്ഡ് സേവാ പ്രമുഖ് കെ മഞ്ജുനാഥ് ബി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണന്‍, പെന്‍ഷനേഴ്‌സ് സംഘ ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമന്‍, ബി. എം എസ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം. പ്രദീപ് എന്നിവര്‍ സംസാരിച്ചു. അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി
ടി.ഉത്തംദാസ്, ഡോക്ടര്‍ വി. സുധീഷ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ക്ലബ്ബ് സെക്രട്ടറി എം. ജിഷ്ണു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *