മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സെന്ററുകള്‍ക്കെതിരെ നടപടി എടുത്തു. ഓരോ സ്ഥാപനങ്ങളുടെയും ഉടമകള്‍ക്കെതിരെ 1,000 മുതല്‍ 2,000 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം നാലര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെയാണ് പിഴ ചുമത്തിയത്.
ആറ് അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് കേന്ദ്രങ്ങളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. മൂന്ന് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെയാണ് സെന്ററുകളില്‍ പഠിപ്പിച്ചിരുന്നത്.
സ്‌കൂളുകളില്‍ പാലിക്കേണ്ട സേഫ്റ്റി ചട്ടങ്ങളും ഇവര്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അടിസ്ഥാന മുന്‍കരുതല്‍ നടപടികള്‍, നിലവാരം കുറ?ഞ്ഞ സുരക്ഷാ ഉപകരണങ്ങള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കാതിരിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്.