കൊച്ചി: ആലുവയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ എട്ട് ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു, ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഉള്‍പ്പെടെ അഞ്ച് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഓഗസ്റ്റ് പത്തിനും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. ഗോരഖ്പൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ (ട്രെയിന്‍ നമ്പര്‍ 12511) 1 മണിക്കൂര്‍ 20 മിനിറ്റ് വൈകും.
കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് (ട്രെയിന്‍ നമ്പര്‍ 16308) 1 മണിക്കൂര്‍ 15 മിനിറ്റ് വൈകും. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 20631) 25 മിനിറ്റ് വൈകും. സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 17230 ) 30 മിനിറ്റ് വൈകും. ജാംനഗര്‍ – തിരുനെല്‍വേലി (ട്രെയിന്‍ നമ്പര്‍ 19578) 10 മിനിറ്റ് വൈകും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് വൈകുന്നേരം 4.15 ന് (10 മിനിറ്റ് വൈകി) പുറപ്പെടുന്ന തരത്തില്‍ പുനഃക്രമീകരിച്ചു.