എണ്ണ വിപണന കമ്പനികള്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്‌കരിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ വില 1,631.5 രൂപയാണ്, ജൂലൈയില്‍ ഇത് 33.5 രൂപ കുറഞ്ഞു. കൊല്‍ക്കത്തയില്‍ 34.5 രൂപ കുറച്ചതിന് ശേഷം വില 1,734.5 രൂപയായി. 34 രൂപ കുറച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ ഇപ്പോള്‍ 1,582.5 രൂപ ഈടാക്കുമ്പോള്‍, ചെന്നൈയില്‍ 34.5 രൂപ കുറഞ്ഞ് 1,789 രൂപയായി.
2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍, 19 കിലോഗ്രാം എല്‍പിജി വില ഡല്‍ഹിയില്‍ 138 രൂപയും, കൊല്‍ക്കത്തയില്‍ 144 രൂപയും, മുംബൈയില്‍ 139 രൂപയും, ചെന്നൈയില്‍ 141.5 രൂപയും കുറഞ്ഞു. എന്നാല്‍, 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2025 ഏപ്രില്‍ 8-ന് 50 രൂപ വര്‍ദ്ധനവ് വരുത്തിയതിനുശേഷം ഇതിന്റെ വില സ്ഥിരമായി തുടരുകയാണ്.