വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്നതിനുത്തരവാദി വനം വകുപ്പ്

കാഞ്ഞാങ്ങാട്: കേരളത്തിന്റെ മലയോരങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായതിന്റെ കാരണം വനം വകുപ്പിന്റെ വിഴ്ചകളാണെന്ന കണക്കുകളുന്നയിച്ചു കൊണ്ട് മലയോര കര്‍ഷകര്‍ പൊതു സമൂഹത്തിലേക്കിറങ്ങുന്നു. ആഗസ്റ്റ് 15 മുതല്‍ വെള്ളരിക്കുണ്ടില്‍ ആരംഭിക്കുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ മുന്നോടിയായി കാഞ്ഞാങ്ങാട് ശ്രമിക് ഭവനില്‍ വനം വകുപ്പിനെ കുറ്റവിചാരണ ചെയ്യുന്ന പരിപാടിയില്‍ ഒട്ടേറെ ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഓരോ വനമേഖലയിലെയും വന്യമൃഗവാഹക ശേഷി സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്താന്‍ കൂട്ടാക്കാത്തതു മുതല്‍ ജീവനഷ്ടത്തിനും കൃഷി നഷ്ടത്തിനും നാമമാത്ര നഷ്ടപരിഹാരം മാത്രം നല്‍കുന്ന സമീപനം വരെ പരിപാടിയില്‍ കണക്കുകളുടെ പിന്‍ബലത്തോടെ ചോദ്യം ചെയ്യപ്പെട്ടു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിനോയി തോമസ് കുറ്റവിചാരണ പ്രസംഗം നടത്തി. പൊതു സമൂഹ പ്രതിനിധികളെന്ന നിലയില്‍ പി.കെ. ഷേര്‍ളി, കെ.വി.രാഘവന്‍, കുഞ്ഞിക്കണ്ണന്‍ ക്കാണത്ത്, അമ്പലത്തറകുഞ്ഞുകൃഷ്ണന്‍, ഐശ്വര്യ കുമാരന്‍, ഷാജി കാടമന തുടങ്ങിയവര്‍ കുറ്റവിചാരണയോട് പ്രതികരിച്ചു കൊണ്ട് സംസാരിച്ചു. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി കൃതജ്ഞതയും പറഞ്ഞു.

സണ്ണി പൈകട (ചെയര്‍മാന്‍, കര്‍ഷകസ്വരാജ് സത്യാഗ്രഹ സമിതി)

Leave a Reply

Your email address will not be published. Required fields are marked *