സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു
തൃക്കരിപ്പൂര്‍: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ വച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശക്തി സഞ്ചാരയാത്രയ്ക്ക് തൃക്കരിപ്പൂരില്‍ ഉജ്ജ്വല തുടക്കം തൃക്കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ സമസ്ത അദ്ധ്യക്ഷന്‍ സയ്യിദുല്‍ ഉലമയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,SKSSF ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന,ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരഎന്നവര്‍ക്ക് പതാക കൈമാറിയതിനിലൂടെ യാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ഈ സഞ്ചാരയാത്ര ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും നടക്കുന്ന പരിപാടികളിലൂടെ മഹാസമ്മേളനത്തിനായുള്ള ഉണര്‍വും ്് പ്രചരണശക്തിയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കെ മാണിയൂര്‍ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സാലൂദ് നിസാമി,എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര്‍,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ഹസനി,സമസ്ത മദ്‌റസ മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ജംഇയ്യത്തുല്‍ ഖുതുബ ജില്ലാ ജനറല്‍ ചുഴലി മുഹിയുദ്ദീന്‍ ബാഖവിSKSSF ജില്ലാ ട്രഷറര്‍ സഈദ് അസ് അദി പുഞ്ചാവിSKSSF ജില്ലാ നേതാക്കളായയൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദുല്ല യമാനി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്,ജമാല്‍ ദാരിമി ആലംപാടി, തൃക്കരിപ്പൂര്‍ മേഖല പ്രസിഡന്റ് സഈദ് വലിയ പറമ്പ് , ജനറല്‍ സെക്രട്ടറി ഹുദൈഫ് ആയിറ്റി , ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ അഷ്‌റഫ് അസ്‌നവി മര്‍ദ്ദള, അഷ്‌റഫ് ദാരിമി അജാനൂര്‍, മുഹമ്മദ് ഫൈസി കെ ജെ,ഹാഷിം ദാരിമി ദേലംപാടി, ഇര്‍ഷാദ് അസ്ഹരി (മീഡിയ ചെയര്‍മാന്‍),മുഹാദ് ദാരിമി, മൊയ്തു ചെര്‍ക്കള, അലി അക്ബര്‍ ബാഖവ,മുഹമ്മദ് സഅദി വളാഞ്ചേരി, ഹനീഫ് അസ്‌നവി,സയ്യിദ് യാസര്‍ തങ്ങള്‍ ജമലുലൈലി, ഉനൈസ് അസ്‌നവി, സുഹൈല്‍ ഫൈസി,മുഹമ്മദ് അലി തൃക്കരിപ്പൂര്‍, റസാഖ് ദാരിമി, നൂറുദ്ധീന്‍ ഹിഷാമി ,എന്നിവര്‍ പരിപാടിയില്‍ സാന്നിധ്യവഹിച്ചു.