നായന്മാര്‍മൂല:തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. പ്രമുഖ പരിസ്ഥിതി സ്‌നേഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ പി.കെ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അന്‍വര്‍ ചോക്‌ളേറ്റ്,വൈ. പ്രസിഡണ്ട് എ എല്‍ മുഹമ്മദ് അസ്ലം, എം.പി.ടി എ പ്രസിഡണ്ട് നസീബ അലിയാര്‍,പ്രിന്‍സിപ്പാള്‍ കെ അബ്ദുല്ലക്കുഞ്ഞി,കെ.പി മഹേഷ് കുമാര്‍,ബിനോ ജോസഫ്, പി.ഐ എ ലത്തീഫ്,ഫാത്തിമത്ത് ഖൗസിയ,വി.വി സന്തോഷ് കുമാര്‍,വി വേണുഗോപാല്‍ പ്രസംഗിച്ചു.