പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പയുടെ ഭാഗമായി ജില്ലയില്‍ പരിശിലനം ലഭിച്ച 32 സ്റ്റേക്ക് റെസ്‌ക്യൂവര്‍മാര്‍ ഉണ്ട്. മനുഷ്യവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി തനത് ആവാസ വ്യവസ്ഥകളിലേക്ക് തുറന്നു വിടുന്നതിന് ഇവര്‍ വഴി സാധിക്കുന്നു. ഇത്തരം പാമ്പുകളെ സമീപിക്കുന്നതിനും പാമ്പു കടിയേല്‍ക്കാതിരിക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ബോധവല്‍ക്കരണം നടത്തി വരികയാണ്. ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളേജ്, നീലേശ്വരം, മംഗല്‍പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികളിലും മുളിയാര്‍ സി.എച്ച്.സി എന്നിവിടങ്ങളിലെല്ലാം ആവശ്യത്തിന് ആന്റിവെനം ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു.