കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടുകൂടി ഗുരുപൂര്‍ണിമ ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈറ്റല്‍ ഫോര്‍ ഇന്‍ ഡ്യ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍, സി ശ്രീധരന്‍ മാസ്റ്റര്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.അധ്യാപര്‍ക്ക് മുന്നില്‍ കണ്ണും മനസ്സും തുറന്നു വെക്കേണ്ടതാണ്, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പഠിക്കുമ്പോള്‍ അത് ഒന്നില്‍ക്കൂടുതലിടത്ത് സന്തോഷം വരുത്തുന്നുയെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ അധ്യാപിക ഒ.മനോരമ. എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ പുഷ്പം നല്‍കി ആദരിച്ചു.വിദ്യാര്‍ത്ഥികളായ സന ഫാത്തിമ, പൂജ സുനില്‍, ശ്രീഹിത. സി.കുമാര്‍, നന്ദകിഷോര്‍.ടി, നിഹാര ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
