കാസര്‍കോട്: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ നടക്കാനിരിക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന എസ്.കെ.എസ്.എസ്.എഫ്. ഒക്ടോബര്‍ 19-ന് കോഴിക്കോട് സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഒരു ശാഖയില്‍ നിന്ന് അഞ്ച് പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കണം , ജൂലൈ , ആഗസ്റ്റ് , സെപ്തംബറില്‍ നടക്കുന്ന ശക്തി സഞ്ചാര യാത്ര പദ്ധതിക്ക് രൂപം നല്‍കാന്‍ ജില്ല ട്രഷറര്‍ സഈദ് അസ് അദി പുഞ്ചാവി കോഡിനേറ്ററും , ഫാറൂഖ് ദാരിമി കൊല്ലമ്പാടി , സിദ്ധീഖ് ബെളിഞ്ചം , അന്‍വര്‍ തുപ്പക്കല്‍ , ഉസാം പള്ളങ്കോട് അംഗങ്ങളായ അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു , ജൂലൈ 13 ന് ജില്ല പ്രവര്‍ത്തക സമിതിയും , ജൂലൈ 19 ന് മെന്റര്‍ സംഗമവും സംഘടിപ്പിക്കും , സ്‌നേഹപൂര്‍വ്വം സ്വപ്രഭാതം വിജയിപ്പിക്കാന്‍ തീരുമാനിച്ചു കോഡിനേറ്ററായി ജില്ല സെക്രട്ടറി ഇബ്രാഹിം അസ്ഹരിയെ തെരഞ്ഞെടുത്തു .
ഇതുമായി ചേര്‍ന്ന സ്പഷ്യല്‍ സെക്രട്ടറിയേറ്റ് സിഗ്‌നല്‍ 2025, അണങ്കൂര്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഓഫിസില്‍ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , ജില്ല വൈസ് പ്രസിഡന്റ് സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി , വിദ്യാര്‍ത്ഥി സമ്മേളനം ചീഫ് മെന്റര്‍ ഇല്യാസ് ഹുദവി മുഗു വിശയാവതരണം നടത്തി ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി , ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ച , ജില്ല വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവ് , അബ്ദു റസാഖ് അസ്ഹരി മഞ്ചേശ്വരം , കബീര്‍ ഫൈസി പെരിങ്കടി , ഇബ്രാഹിം അസ്ഹരി പള്ളങ്കോട് ,റാഷീദ് ഫൈസി ആമത്തല ,അന്‍വര്‍ തുപ്പക്കല്‍ , ഫൈസല്‍ ദാരിമി ഉപ്പള , , ഉസാം പള്ളങ്കോട് ,’ റാസിഖ് ഹുദവി പേരാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു