കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ മര തൈകള്‍ നട്ടും വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ നടത്തിയും വനമഹോത്സവം ആഘോഷിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസര്‍ സി. പ്രമോദ് കുമാര്‍ മര തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. വിദ്യാര്‍ത്ഥി ശ്രീഹിത ശ്രീകുമാര്‍ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു.അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍ നിഷാവിജയകൃഷ്ണന്‍, അധ്യാപിക ശ്രുതി എന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളായ ദേവന.ഡി, പാര്‍വണ പി. വി, പ്രാര്‍ത്ഥന ഉണ്ണികൃഷ്ണന്‍,മനുശ്രീ, വിസ്മയ് വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വനമഹോത്സവത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.