രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ഒരളയില്‍ താമസിക്കുന്ന പനച്ചിക്കുന്നേല്‍ ദേവസ്യക്ക് പൂടംകല്ലില്‍ ബി ജെ പി പതിനാലാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി സ്റ്റാള്‍ നിര്‍മ്മിച്ച് നല്‍കി. വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. തമ്പാന്‍ മഞ്ഞങ്ങാനം, മധുസൂദനന്‍, ഉണ്ണികൃഷ്ണന്‍, സുരേഷ് ചീറ്റക്കാല്‍, പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.