രാജപുരം:കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സുംബ ഡാന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ പി.എം ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ശാന്തകുമാരി സി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ കായിക അധ്യാപകന്‍ ജനാര്‍ദ്ദനന്‍ കെ, സിനിയര്‍ അസിസ്റ്റന്റ് സുപ്രിയ എം ബി, സ്റ്റാഫ് സെക്രട്ടറി ലീന ബി. സന്ധ്യ, കൃഷ്ണന്‍ പി.ബി. ചിത്രകലാ അധ്യാപകന്‍ ജസ്റ്റിന്‍ റാഫേല്‍, ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഹാജിറ എം എ എന്നിവര്‍ നേതൃത്വം നല്‍കി.