ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയ്ക്ക് ജില്ലയില്‍ കാല്‍ലക്ഷം വരിക്കാരെ ചേര്‍ക്കും. ‘വാക്കിന്റെ യുവശക്തി’ എന്ന മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരെ ആദ്യ വരിക്കാരനായി കൊണ്ട് നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് റസീപ്റ്റ് കൈമാറി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി രതീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം വി ദീപേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സനുമോഹന്‍, അമൃത സുരേഷ്, നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി അഖിലേഷ്, സബിന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 15 മുതല്‍ 30 വരെയാണ് വരിക്കാരെ ചേര്‍ക്കല്‍ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. ജൂണ്‍ 18,19 തീയ്യതികളില്‍ മുഴുവന്‍ ബ്ലോക്ക് – മേഖലാ തല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കും.