കാഞങ്ങാട് : ഭാരതീയ ചികിത്സാ വകുപ്പ്, കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡോ.സോണിയ വി. എസിന് കേരള സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍സ് അസോസിയേഷന്‍, കാസറഗോഡ് ജില്ല കമ്മിറ്റി യാത്രായയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ഡോ. മഹേഷ് പി എസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ. ഷാഹിദ് എം സ്വാഗതം പറഞ്ഞു. ഡോ. വിശ്വനാഥ് ഉപഹാരം സമര്‍പ്പിച്ചു,
തുടര്‍ന്ന് ഡോ. സോണിയ വി എസിന്റെ മറുപടി പ്രസംഗത്തിന് ശേഷം ട്രഷറര്‍ ഡോ ദീപ കെ നന്ദി അറിയിച്ചു.