തിരുവനന്തപുരം: എസ്.പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ കാന്‍സര്‍ വിഭാഗത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അത്യാധുനിക ഔട്ട് പേഷ്യന്റ് വിഭാഗവും കീമോതെറാപ്പി സ്യൂട്ടുകളുടെ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോക്ടര്‍ എം.വി. പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കീമോതെറാപ്പി സ്യൂട്ടുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ക്ക് വേഗത്തിലും സുരക്ഷിതമായും ചികിത്സ ലഭ്യമാക്കാന്‍ പുതിയ സംവിധാനങ്ങള്‍ സഹായകമാകും.
ചടങ്ങില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകന്‍, ജോയിന്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി. സുബ്രഹ്‌മണ്യന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ചന്ദ്രമോഹന്‍ കെ., ഡോ. ബോബന്‍ തോമസ്, കണ്‍സള്‍ട്ടന്റുമാരായ ഡോ. അജയ് ശശിധര്‍, ഡോ. ടീന എന്നിവര്‍ പങ്കെടുത്തു.