കൊല്ലം : കുട്ടികളുടെ ചികിത്സാര്‍ത്ഥം എത്തിയ പാക്കിസ്ഥാനി കുടുംബങ്ങള്‍ക്ക് വിസ ഇളവ് നല്‍കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റെര്‍നാഷണല്‍ കൊല്ലം ജില്ല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യുദ്ധകെടുതികളില്‍ നിന്ന് കുട്ടികളേയും സ്ത്രീകളേയും സംരക്ഷിക്കണം. ചില ഭീകരരുടെ പ്രവര്‍ത്തനം ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും കുറ്റക്കാരാക്കാന്‍ പാടില്ല. കുറ്റവാളികളെ കണ്ടെത്തണം അവരെ നിയമപ്രകാരം കടുത്ത ശിക്ഷ നല്‍കണം.രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം.
ഇന്ത്യയിലെ ആധുനിക ചികിത്സകള്‍ക്ക് വേണ്ടി നിരവധി വിദേശികള്‍ എത്തുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ സങ്കീര്‍ണ്ണമായ ഹാര്‍ട്ട്സര്‍ജ്ജറി മറ്റ് അവയവ ശസ്ത്രക്രീയകള്‍ മറ്റ് രാജ്യങ്ങളേ അപേക്ഷിച്ച് ഇന്ത്യയില്‍ ചികിത്സാ ചിലവ് കുറവ് ആണ് .അതാണ് ഇന്ത്യയില്‍ വരാന്‍ കാരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ദേശീയ അദ്ധ്യക്ഷന്‍ സികെ നാസര്‍ കാഞ്ഞങ്ങാട് പറഞ്ഞു. കൊല്ലം ജില്ല കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊല്ലം ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യയില്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ഇരവിപുരം എംഎല്‍ഏ എം നൗഷാദ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സമ്പൂര്‍ണ സാക്ഷരതയും അടിസ്ഥന സൗകര്യവും കൂടാതെ ഇന്ന് കേരളം ഇരുപത്തഞ്ച് ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയും മാന്യമായ വേതനവും നല്‍കുന്ന സംസ്ഥാനമായി മാറി. കൊല്ലം പള്ളിമുക്ക് കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന സമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ വിമലമ്മ സ്വാഗതം പറഞ്ഞു.
കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ സഹോദരങ്ങളുടെ ആത്മശാന്തിക്കായി മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥന നടത്തി.
സംസ്ഥാന പ്രസിഡന്റ് റഫീഖ് കടാത്തുമുറി . സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ, ഫാദര്‍ ഷിന്റോ ചാലില്‍ സംസ്ഥാന ട്രഷറര്‍ ഡോ, അനിതാ സുനില്‍ സംസ്ഥാന വനിതാ കോഡിനേറ്റര്‍ ഖുറൈഷി, രാജന്‍ കൈനോസ് സംസ്ഥാന സെക്രട്ടറി ഷാജി മാഹീന്‍, സിപിടി തിരുവനന്തപുരം ഇന്‍ ചാര്‍ജ് . റജീന മാഹീന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ച നാല്‍പതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും മൊമെന്റോയും നല്‍കി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റോയല്‍ സമീര്‍ നന്ദി രേഖപ്പെടുത്തി, തുടര്‍ന്ന് ദേശീയ ഗാനത്തോടെ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ പരിപാടികള്‍ അവസാനിച്ചു.