രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ ഉദ്ഘാടനവും കൈകൊട്ടിക്കളി മത്സരവും നടന്നു.

രാവണീശ്വരം: കലാകായിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞ 37 വര്‍ഷമായി രാവണീശ്വരം ഗ്രാമത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 37 മത് വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനവും, വനിതാ പൂരക്കളിയും ഉത്തരകേരള കൈകൊട്ടികളി മത്സരവും നടന്നു. വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകന്‍ നാസര്‍ കോളായി നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി സാമ്പത്തിക വിഭാഗം ചെയര്‍മാന്‍ ടി. സി. ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സി.പി.ഐ.എം രാവണീശ്വരം ലോക്കല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍, മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി.എ. ശകുന്തള, ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍, സി. പി. ഐ. എം രാവണീശ്വരം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ഒ. മോഹനന്‍, എം. ബാലകൃഷ്ണന്‍, പി. രാധാകൃഷ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ രാവണേശ്വരം വില്ലേജ് കമ്മിറ്റി സെക്രട്ടറി എം. സുനിത, സി.പി.ഐ.എം മാക്കി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.ഗംഗാധരന്‍, അഴീക്കോടന്‍ ക്ലബ്ബ് യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് പി. നാരായണന്‍, ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റി പ്രസിഡണ്ട് എം. സുകേഷ്,,യു.എ.ഇ കമ്മിറ്റി പ്രതിനിധി വി. അരവിന്ദന്‍, അഴീക്കോടന്‍ വനിതാ വേദി സെക്രട്ടറി ഉഷ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ശശി സ്വാഗതവും പ്രോഗ്രാം കമ്മിറ്റിയംഗം പി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാദക്കോട്ട് ഭഗവതി ക്ഷേത്ര വനിത പൂരക്കളി സംഘത്തിന്റെ പൂരക്കളി പ്രദര്‍ശനവും അരങ്ങേറി. അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച മിക്‌സഡ് കൈകൊട്ടിക്കളി കാണികളുടെ പ്രശംസ പിടിച്ചു പറ്റി. തുടര്‍ന്ന് നടന്ന ഉത്തരകേരള കൈകൊട്ടിക്കളി മത്സരത്തില്‍ 5 ടീമുകള്‍ മാറ്റുരച്ചു. കൈകൊട്ടിക്കളി മത്സരത്തില്‍ യങ്ങ് ഇന്ത്യന്‍സ് വലിയപൊയില്‍ ഒന്നാം സ്ഥാനം നേടി വി. സുരേഷ് വാഴക്കോടന്‍ വീട് കല്ലുവരമ്പത്തിന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ട്രോഫിയും വര്‍ഷ മാധവന്‍ സ്‌പോണ്‍സര്‍ ചെയ്ത പത്തായിരം രൂപ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. ജോളി യൂത്ത് സെന്റര്‍ അടോട്ട് രണ്ടാം സ്ഥാനം നേടി വടക്കേക്കര ബാലന്റെ സ്മരണയ്ക്ക് മകന്‍ ജിബിന്‍രാജ് ഏര്‍പ്പെടുത്തിയ ട്രോഫിയും ആശാലത ടീച്ചര്‍ സ്‌പോണ്‍സര്‍ ചെയ്ത 7000 രൂപ ക്യാഷ് അവാര്‍ഡും നേടി. മൂന്നാം സ്ഥാനം പ്രിയദര്‍ശിനി തച്ചങ്ങാട് നേടി കുഞ്ഞാറ്റ വേലാശ്വരം സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ഗിരീഷ് കുമാര്‍ കണ്ടത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത 4000 രൂപ കേഷ് അവാര്‍ഡും കരസ്ഥമാക്കി. ടീം രുദ്ര ഉദുമ നാലാം സ്ഥാനവും ത്രിപുനേശ്വരി കാട്ടുകുളങ്ങര അഞ്ചാം സ്ഥാനവും നേടി യഥാക്രമം അനില്‍കുമാര്‍ഞാണിക്കര സ്‌പോണ്‍സര്‍ ചെയ്ത ക്യാഷും വിനോദ് പച്ചിക്കാരന്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷും കരസ്ഥമാക്കി. വിജയികള്‍ക്ക് സംഘാടകസമിതി ഭാരവാഹികള്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *