പാലക്കുന്ന്: പാചക വാതക വിതരണ കുഴല്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്തോട് ചേര്‍ന്നുള്ള പൊതു സ്ഥലം പൊട്ടിപിളര്‍ന്നിട്ട് ദിവസങ്ങളായി ട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാരുടെ പരാതി. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് ഷെല്‍ട്ടറിന് തൊട്ട് വടക്ക് ഭാഗത്ത് ദീപ ഗോള്‍ഡ് ഷോപ്പിന് ഏതാണ്ട് മുന്നിലാണ് നാലു ദിവസം മുന്‍പ് വിള്ളല്‍ രൂപപ്പെടുകയും ചളി പുറത്തേക്ക് ഒഴുകിയതും.
കാല്‍നട യാത്രക്കാരും മറ്റും ഉപയോഗിക്കുന്ന പൊതുമരാമത്ത് ഇടം പൊട്ടിയത് കണ്ടില്ലെന്ന ഭാവത്തിലാണ് ഗൈലിന്റെ ജോലിക്കാര്‍. കുഴല്‍ കടത്തി വിടുമ്പോള്‍ രൂപപ്പെടുന്ന അതി മര്‍ദ്ദം മൂലം റോഡിനോട് ചേര്‍ന്നുള്ള സ്ഥലം പൊട്ടി പിളര്‍ന്നപ്പോള്‍ വിടവിലൂടെ കുഴമ്പു രൂപത്തില്‍ ചളി വെളിയിലേക്ക് തള്ളി വരികയായിരുന്നു. പാലക്കുന്ന് കവലയില്‍ കുഴല്‍ സ്ഥാപിക്കുന്ന ജോലി തുടരുന്നുണ്ടെങ്കിലും തൊട്ട് ഇപ്പുറത്തെ വിള്ളലും ചളി കൂമ്പാരവും കണ്ടില്ലെന്ന മട്ടിലാണെന്ന് ജോലിക്കാര്‍. അപായ സൂചന നല്‍കാന്‍ ഒന്നും സ്ഥാപിച്ചുമില്ല. കഴിഞ്ഞ ദിവസം ഇവിടെ ഒരു യാത്രക്കാരി ചളിയില്‍ വീണ് ഉടുവസ്ത്രം കേടായി. യാത്രക്കാര്‍ ശ്രദ്ധിക്കാതെ നടന്നു പോവുകയാണെങ്കില്‍ ഇത് ഇനിയും തുടരും.